ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി: സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവത്തില്‍ യുവതിയുടെ ന്യായം കേട്ട് അധികൃതര്‍ വീണ്ടും ഞെട്ടി!

ബീജിംഗ്: ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി. റെയില്‍വേ സ്റ്റേഷനില്‍ ബാഗ് സ്കാനിങ് മെഷീനിലുള്ളിലാണ് തന്റെ ബാഗിനൊപ്പം യുവതിയും കയറിക്കൂടിയത്. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

സ്വന്തം ഹാന്‍ഡ്ബാഗ് നഷ്ടപ്പെടുമെന്ന പേടികൊണ്ട് യുവതി സ്കാനിങ് മെഷീന്റെ ഉള്ളില്‍ പ്രവേശിച്ച്‌ ഹാന്‍ഡ് ബാഗ് തപ്പിയെടുക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്ബായി ബാഗുകളെല്ലാം സ്കാനിങ് മെഷീനിലിട്ട് സ്കാന്‍ ചെയ്യണം. ഇതിനിടെയാണ് തന്റെ ബാഗ് നഷ്ടപ്പെടാതിരിക്കാന്‍ യുവതി മെഷീനുളളില്‍ പ്രവേശിച്ചത്. സ്കാനിങ് മെഷീനുള്ളില്‍ ബാഗ് തപ്പുന്നതും, അകത്ത് യുവതി ഇരിക്കുന്നതുമെല്ലാം സ്കാനിങ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

ഇതേക്കുറിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയോട് അന്വേഷിച്ചപ്പോള്‍ ബാഗ് മോഷണം പോകാതിരിക്കാനാണ് സ്കാനിങ് മെഷീനുള്ളില്‍ കടന്നതെന്നാണ് യുവതിയുടെ മറുപടി. സ്കാനിങ് മെഷീനില്‍ യുവതി കടന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *