ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നു: കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ വധിക്കാന്‍ ജയിലിലും ശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജയിലില്‍വച്ചു ശുഹൈബിനെ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഡിജിപി ശ്രീലേഖ ഇടപെട്ടതുകൊണ്ടാണ് ശുഹൈബിനെ അന്ന് രക്ഷിക്കാനായത്. ശുഹൈബിന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കില്‍ അന്ന് തന്നെ ശുഹൈബിനെ സിപിഎമ്മുകാര്‍ വധിക്കുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *