ബി​നോ​യ് കോ​ടി​യേ​രി​യു​ടെ ദു​ബാ​യ്സാമ്പത്തിക തട്ടിപ്പു കേസ് ഒത്തുതീര്‍പ്പക്കി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പ​ണ​മി​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ര്‍​ന്നു. ദു​ബാ​യി​യി​ല്‍ കോ​ട​തി​ക്കു പു​റ​ത്തു​വ​ച്ച്‌ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു ബി​നോ​യ് കോ​ടി​യേ​രി അ​റി​യി​ച്ചു. പ​ണം ന​ല്‍​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ ജാ​സ് ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഹ​സ​ന്‍ ഇ​സ്മ​യി​ല്‍ അ​ബ്ദു​ല്ല അ​ല്‍ മ​ര്‍​സൂ​ഖി സ്വ​യം കേ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വ്യ​ക്ത​മാ​ക്കി. കേ​സ് അ​വ​സാ​നി​ച്ച​തോ​ടെ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​നോ​യ് കോ​ടി​യേ​രി​ക്കു ദു​ബാ​യി​ല്‍ യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ക​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും യാ​ത്രാ​വി​ല​ക്കി​ല്ലെ​ന്നും നേ​ര​ത്തേ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ബി​നോ​യി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞു​വ​ച്ച​തോ​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വാ​ദം പൊ​ളി​യു​ക​യാ​യി​രു​ന്നു.

ഒൗ​ഡി കാ​ര്‍ വാ​ങ്ങു​ന്ന​തി​ന് 3,13,200 ദി​ര്‍​ഹം (53.61 ല​ക്ഷം രൂ​പ) ഈ​ടു​വാ​യ്പ​യും ഇ​ന്ത്യ, യു​എ​ഇ, സൗ​ദി അ​റേ​ബ്യ, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് 45 ല​ക്ഷം ദി​ര്‍​ഹ​വും (7.7 കോ​ടി രൂ​പ) ബി​നോ​യ്ക്ക് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ല​ഭ്യ​മാ​ക്കി​യെ​ന്നും ഈ ​പ​ണം തി​രി​ച്ചു​ത​രാ​തെ പ​റ്റി​ച്ചെ​ന്നു​മാ​ണ് ബി​നോ​യ്ക്കെ​തി​രേ ദു​ബാ​യ് ക​ന്പ​നി​യു​ടെ ആ​രോ​പ​ണം.

വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​നു വാ​ങ്ങി​യ പ​ണം 2016 ജൂ​ണ്‍ ഒ​ന്നി​നു മു​ന്‍​പ് തി​രി​ച്ചു​ന​ല്‍​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. കാ​ര്‍ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് ഇ​ട​യ്ക്കു​വ​ച്ചു നി​ര്‍​ത്തി. അ​പ്പോ​ള്‍ അ​ട​യ്ക്കാ​ന്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത് പ​ലി​ശ​യ്ക്കു പു​റ​മെ 2,09,704 ദി​ര്‍​ഹ​മാ​ണ് (36.06 ല​ക്ഷം രൂ​പ). ബാ​ങ്ക് പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ചേ​ര്‍​ത്താ​ണ് മൊ​ത്തം 13 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *