ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന് ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മര്‍സൂഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. മാധ്യമങ്ങള്‍ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്ന് പറയാനും അദ്ദേഹം തയ്യാറായി. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
മര്‍സൂഖിയുടെ വെളിപ്പെടുത്തലോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട ബിനോയ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണ്. ബിനോയ് വന്‍ തട്ടിപ്പ് നടത്തിയെന്നും പതിമൂന്ന് കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ടത്. ബിനോയ് യാത്രാവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നു.
