ഇന്ത്യ നിക്ഷേപസംഗമത്തിന് തുടക്കം

ദില്ലി : പശ്ചാതലവികനത്തിന് ദീര്‍ഘകാല സൗകര്യങ്ങളൊരുക്കുന്നതിന്നായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ഇന്ത്യ നിക്ഷേപസംഗമം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റലി ഉദ്ഘാടനം ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിലായി ന്യുദില്ലിയില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി ആഗോള നിക്ഷേപകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

അബുദാബി നിക്ഷേപക കേന്ദ്രം എം.ഡി എച്ച്. എച്ച് ശൈഖ് ഹാമിദ് ബിന്‍ സെയ്ദ് നോഹയാന്‍ സംഗമത്തില്‍ പ്രത്യേക പ്രഭാഷണം നടത്തും. വികസിച്ചുകൊണ്ടിരിക്കുന്ന നഗരപ്രാന്തങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് പ്രത്യേക സെഷന് സംഗമത്തിലുണ്ടാവും.

ഊര്‍ജ്ജമേഖലയിലും ന്യൂതനസാധ്യതകളിലെ നിക്ഷേപക സാധ്യത ആരായുന്ന ചര്‍ച്ചയും സംഗമത്തിലുണ്ടാവുമെന്ന് മന്ത്രാലയം പുറത്തിരക്കിയ പ്രത്യേക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

നഗരവികസനമന്ത്രി വെങ്കയ്യാ നായിഡു, ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി, എസ്.ബി.ഐ എം ഡി അരുന്ദതി ഭട്ടാചാര്യ ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്തര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *