അട്ടപ്പാടി സംഭവം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു(22) മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തുന്നത്.

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന് പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്?റ്റഡിയിലെടുത്തു. സ്‌റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *