കൊണ്ടോട്ടി നഗരസഭാ ഭരണം കോണ്‍ഗ്രസ്‌ലീഗ് സഖ്യത്തിന്

മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് ലീഗ് സഖ്യം പുനസ്ഥാപിച്ചു. ഇതോടെ കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി ലീഗ് പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനത്തെത്തി. 40 അംഗ നഗരസഭയില്‍ 17 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഖ്യം വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് പത്ത് വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ഒരു കോണ്‍ഗ്രസ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

മതേതര വികസന മുന്നണി എന്ന പേരില്‍ സി.പി.എംകോണ്‍ഗ്രസ് സഖ്യമാണ് നേരത്തേ നഗരസഭ ഭരിച്ചിരുന്നത്. ഇരു പാര്‍ട്ടികളുടെയും പരസ്പര ധാരണ പ്രകാരം ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും രാജിവെക്കുകയായിരുന്നു.കോണ്‍ഗ്രസ് പ്രതിനിധിയായ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടിയും വൈസ് ചെയര്‍പേഴ്‌സണ്‍ കെ. നഫീസയുമാണ് സ്ഥാനം ഒഴിഞ്ഞത്.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം അംഗം വിജയിച്ചെങ്കിലും എസ്.ഡി.പി.ഐ പിന്തുണച്ചതിനാല്‍ ചെയര്‍പേഴ്‌സന്‍ രാജിവെക്കുകയായിരുന്നു. മുസ്ലിം ലീഗ് 18, കോണ്‍ഗ്രസ് 10, സി.പി.എം 10, സി.പി.ഐ 1, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതേതുടര്‍ന്നാണ് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *