ശ്രീദേവിയുടെ സംസ്കാരം നാളെ 3.30ന് മുംബൈയില്‍

അന്തരിച്ച നടി ശ്രീദേവിയുടെ ശവസംസ്കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് മുംബൈയില്‍ നടക്കും. വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് സംസ്കാരം. രാവിലെ 9:30 മുതല്‍ 12: 30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മാശാനത്തിലേക്ക് കൊണ്ടുപോകും. മൂന്നരയോടെ സംസ്കാര ക്രിയകള്‍ ആരംഭിക്കും.

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അവ്യക്തത നില നിന്നിരുന്നതിനാല്‍ വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ട് പോന്നത്. വ്യവസായി അനില്‍ അംബാനിയുടെ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാത്രിയോടെ മൃതദേഹം മുംബൈയിലെത്തും.

ശ്രീദേവിയുടേത് മുങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് മരണ സംബന്ധമായ കേസ് ദുബായ് പോലീസ് അവസാനിപ്പിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *