ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന്​: മൂന്നരക്ക്​ സംസ്​കാരം

മുംബൈ: അന്തരിച്ച ബോളിവുഡ്​ താരം ശ്രീദേവിയുടെ മൃതശരീരം അ​േന്ധരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. രാവിലെ 9.30​ഒാടെയാണ്​ അന്ധേരിയിലെ വസതിയില്‍ നിന്ന്​ മൃതദേഹം പൊതുദര്‍ശനത്തിനായി സ്പോര്‍ട്സ് ക്ലബിലെത്തിച്ചത്​. 12.30 വരെയാണ്​ പൊതുദര്‍ശനത്തിനുവെക്കുക. ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദര്‍ശനത്തിന്​ വെച്ചിരിക്കുന്നത്.

ക്ലബിനിനു പുറത്ത്​ വന്‍സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ എത്തികൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബോളിവുഡ്​ താരങ്ങളും രാഷ്​ട്രീയ സാംസ്​കാരിക രംഗത്തെ പ്രമുഖരും ആദരാഞ്​ജലി അര്‍പ്പിക്കാന്‍ അന്ധേരിയിലെ വസതിയില്‍ എത്തിയിരുന്നു.

വൈകീട്ട് മൂന്നരക്കാണ്​ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തില്‍ സംസ്​കാരം നടക്കുക. ഉച്ചക്ക് രണ്ടോടെ വിലാപയാത്ര ആരംഭിക്കും.

പ്രിയതാരത്തിന്​ ആദരാഞ്​ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്​ സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനിനുമുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്​. അതേസമയം, മാധ്യമപ്രവര്‍ത്തകരെ കാമറകളുമായി കടത്തിവിടുന്നില്ല. കാമറകള്‍ പുറത്തുവെച്ച്‌​ മാധ്യമപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാമെന്ന്​ കുടുംബം അറിയിച്ചു. പൊതുദര്‍ശനത്തിനുശേഷം ഇവിടെ അനുശോചന സമ്മേളനം നടക്കും.

ശനിയാഴ്​ച ദുബൈയില്‍ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഒാടെയാണ്​ മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചത്​. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭര്‍ത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

നടപടിക്രമങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച വൈക​​ുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *