മൈനാപ്പള്ളി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് വിലക്കെന്നുള്ളത് വ്യാജ പോസ്റ്റര്‍; പിന്നില്‍ സംഘപരിവാര്‍

പത്തനംതിട്ട : പന്തളം മൈനാപ്പള്ളി അന്നപൂര്‍േണശ്വരി ക്ഷേത്രത്തില്‍ അവര്‍ണ ഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ നോട്ടീസ് പ്രചാരണം നടത്തിയത് വിവാദമാകുന്നു. ക്ഷേത്രത്തിലെ സേവനങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളിലും ഇനി മുതല്‍ കുറവര്‍, പുലയര്‍, പറയര്‍ സമുദായങ്ങളില്‍പെട്ടവരെ ആവശ്യമില്ലെന്ന് ‘ദേവീനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു’ എന്ന് ഹിന്ദുകരയോഗസേവാസമിതി എന്ന പേരില്‍ അറിയിച്ചാണ് നോട്ടീസ് പ്രചരിക്കുന്നത്.

നവമാധ്യമങ്ങളിലും പോസ്റ്ററും നോട്ടീസും വൈറലായയോടെ സംഭവം വിവാദമായി. അടുത്തിടെ മൈനാപ്പള്ളി ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടന്ന കെട്ടുകാഴ്ചയില്‍ സംഘപരിവാര്‍ കാവിക്കൊടി കെട്ടിക്കൊണ്ടു വന്നത് പ്രശ്നത്തിനിടയാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തത് സംഘര്‍ഷത്തിനുമിടയാക്കിയിരുന്നു. ക്ഷേത്രത്തില്‍ സപ്താഹം, ഉത്സവം, ആറാട്ട് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ആര്‍എസ്‌എസ് സംഘപരിവാര്‍ സംഘങ്ങള്‍ കാവിക്കൊടി കെട്ടുന്നത് ചര്‍ച്ചയായതിന് പിന്നാലെയാണ് കെട്ടുകാഴ്ചയ്ക്കും ഇത്തരത്തില്‍ സംഭവിച്ചത്.

മൈനാപ്പള്ളില്‍ ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് വിലക്ക് കല്‍പ്പിച്ച്‌ പ്രചരിച്ച വ്യാജ പോസ്റ്റര്‍

ഇതിനെതിരെ നാട്ടില്‍ വലിയ ചര്‍ച്ച വന്നതില്‍ പ്രതിഷേധിച്ചാണ് ഇക്കൂട്ടര്‍ ജാതിവിവേചനം സൃഷ്ടിച്ച്‌ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം കളങ്കപ്പെടുത്തുന്നതിനും നാട്ടില്‍ അരാചകത്വവും സംഘര്‍ഷവും സൃഷ്ടിക്കുന്നതിനും ഹിന്ദുകരയോഗസേവാസമിതി എന്ന പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് കരുതുന്നു. ക്ഷേത്രം ഏഴ് കരകളുടേതാണെന്നും നോട്ടീസ്പോസ്റ്റര്‍ പ്രചാരണം വ്യാജമാെണന്നും ഭരണസമിതിക്ക് ഇത്തരത്തില്‍ ഒരു ജാതിമതതാല്‍പര്യങ്ങളുമില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മെനാപ്പള്ളില്‍ ക്ഷേത്രഭരണസമിതി സെക്രട്ടറി വാസുദേവക്കുറുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *