പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്. ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്.
മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി രൂപേഷ് കമത്ത് മാധ്യമങ്ങളോട് പറഞ്ഞു.
