70കാരയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം: കൊലപാതക-പീഡനകേസ് പ്രതി പിടിയില്‍

തിരുവല്ല: രാത്രി വീട്ടില്‍ കയറി എഴുപത്തേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയില്‍ സബീറിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇതേ കോളനിയില്‍ താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

2010 മെയില്‍ കടപ്ര സൈക്കിള്‍ മുക്ക് ഒന്നാം കുരിശിനു സമീപം പള്ളത്ത് റേച്ചല്‍ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ സബീര്‍ വിവിധ മോഷണക്കേസുകളിലും പ്രതിയാണ്. സ്ത്രീകളെ ശല്യപ്പെടുത്തിയതിനും ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പുളിക്കീഴ് പോലീസ് നടത്തിയ തിരച്ചിലില്‍ എസഐ കെഎന്‍ മോഹനബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *