തമിഴ്നാട്ടില്‍ സംഘര്‍ഷാവസ്ഥ; ബിജെപി ഓഫീസിന് നേരെ ബോംബേറ്

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോയമ്ബത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോയമ്ബത്തൂരില ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയിലാണ് നാലംഗ സംഘം എത്തിയത്.

ഇതേത്തുടര്‍ന്ന് ചെന്നൈയിലെ ബിജെപി ഓഫീസുകള്‍ക്കും പെരിയാര്‍ പ്രതിമകള്‍ക്കും പോലീസ് കനത്ത് സുരക്ഷ ഏര്‍പ്പാടാക്കി. അക്രമനടപടികള്‍ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്‌ രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *