അഭയ: ഫാ.ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി.

കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്ബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *