ന്യൂഡല്‍ഹി : നടി ജയാബച്ചന് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് ഈ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുക. യു.പിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
മുന്‍പ് രണ്ടുവട്ടം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004 ലും 2012 ലുമായിരുന്നു അത്. രാജ്യസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.എസ്.ബി സ്ഥാനാര്‍ത്ഥിയായി ദളിത് നേതാവ് ഭിം റാവു അംബേദ്കറെ മായാവതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
