മുഖ്യമന്ത്രിക്കെതിരായ വാട്സ് ആപ്പ് പോസ്റ്റ്; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കട്ടയ്ക്കോട് സ്വദേശി അജിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം കാട്ടാക്കട കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ എം പാനല്‍ ഡ്രൈവറാണ് അറസ്റ്റിലായ അജി.

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയുടെ ചിത്രം മോശമായ കൂട്ടിച്ചേര്‍ക്കലുകളോടെ പോസ്റ്റ് ചെയ്തുവെന്നാണു പരാതി.

ഡിപ്പോയിലെ സിഐടിയു സംഘടന നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഐടി ആക്‌ട് പ്രകാരമാണ് അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *