അവരാവതി: ആന്ധ്രപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള വിഷയത്തില്‍ ബിജെപിയും ടിഡിപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം തുടങ്ങി.
ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തിയത്. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് ഇന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നല്‍കിയത്.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കാന് വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാന്‍ ടിഡിസി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എന്‍ഡിഎ വിടാന്‍ തീരുമാനമെടുത്തത്. കേന്ദ്രമന്ത്രിസഭയില്‍ ടിഡിപിയുടെ പ്രതിനിധികളായ അശോക് ഗജപതി റാവു, വൈ.എസ്. ചൗധരി എന്നിവര്‍ രാജിവയ്ക്കുമെന്നും ടിഡിപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
