വൈത്തിരി: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി തീപിടിച്ചു കത്തിനശിച്ചു. ആളപായമില്ല. ചുരം ആറാം വളവിനും അഞ്ചാം വളവിനുമിടയിലാണ് സംഭവം. അരീക്കോട് നിന്ന് കല്ല് കയറ്റി ചുരം കയറി വരികയായിരുന്ന ലോറിക്കാന് 12 മണിയോടെ തീപിടിച്ചത്.
കല്‍പ്പറ്റ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു യുണിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുറുക്കനുഭവപ്പെട്ടു. താമരശ്ശേരി ട്രാഫിക് എസ്‌ഐ രാജന്‍, അടിവാരം ഔട്പോസ്റ്റ് എസ്‌ഐ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
