കണ്ണൂര്‍ : രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഷ്ട്രീയ മര്യാദകൊണ്ടാണ് ബിജെപിയിലേക്ക് ക്ഷണം കിട്ടിയകാര്യം തുറന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സുധാകരന്‍ രംഗത്ത് വന്നത്. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
