ന്യൂഡല്‍ഹി: േവദങ്ങളില്‍ കാലാവസ്താ വ്യതിയാനത്തോട് പൊരുതാനുള്ള പരിഹാരമാര്‍ഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (െഎ.എസ്.എ) സ്ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയിലെ രാഷ്ട്രപദി ഭവനിലായിരുന്നു ചടങ്ങ്. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാേക്രാണും വേദിയിലുണ്ടായിരുന്നു.
േവദങ്ങള്‍ സൂര്യനെ ലോകത്തിെന്റ ആത്മാവായാണ് കാണുന്നത്. സൂര്യനാണ് ജീവന് പരിപാലിക്കുന്നത്. കാലാവസ്താ വ്യതിയാനത്തിെന്റ കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇൗ മഹത്തായ ആശയം മുന്‍നിര്‍ത്തി ഇതിനുള്ള പോംവഴികള്‍ കണ്ടെത്താമെന്ന് നരേന്ദ്ര മോദി ചടങ്ങില്‍ പറഞ്ഞു.
സോളാറിെന്റ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള വഴികളെ കുറിച്ചും മോദി സംസാരിച്ചു. ഇതിനായി വിവരസാേങ്കതിക വിദ്യ, വികസനം, ശേഖരണം എന്നിവ ചേര്‍ന്ന്, പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവണമെന്നും മോദി പറഞ്ഞു.
യൂ.എന്‍ സെക്രട്ടറി ജെനറല്‍ അേന്റാണിയോ ഗുെട്ടറസ്, വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പെങ്കടുത്ത ചടങ്ങിലായിരുന്നു മോദിയുടെ പ്രസ്താവന. െഎ.എസ്.എയുടെ ആദ്യ സ്ഥാപക സമ്മേളനത്തില്‍ 50 രാജ്യങ്ങളുടെ പ്രതിനിധികള്‍ പെങ്കടുത്തു.
