ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി കാനം രാജേന്ദ്രന്‍

കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൈറ്റ് മെട്രോ പദ്ധതിക്ക് കൂടുതല്‍ പഠനം വേണമെന്നാണ് സി പി ഐ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് യോജിക്കുന്നുവെന്നും കാനം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരുടെ പ്രായം കൂട്ടുന്ന വിഷയത്തില്‍ സി പി ഐ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *