തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് 30 വോട്ട്. മാര്‍ച്ച് 18ന് റഷ്യയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കാണ് തലസ്ഥാനത്ത് നിന്നും മുപ്പത് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
റഷ്യയില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി കേരളത്തിലെത്തിയവരും മലയാളികളെ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് സ്ഥിരതമാമസമാക്കിയവരുമായ റഷ്യക്കാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തില്‍ ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ മുപ്പത് പേരാണ് വോട്ട് ചെയ്തത്.
കേരളത്തില്‍ തിരുവനന്തപുരത്ത് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ കോണ്‍സുലേറ്റില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. ചെന്നൈയിലുള്ള റഷ്യന്‍ കോണ്‍സുലേറ്ററില്‍ എത്തിക്കുന്ന വോട്ടുകള്‍ അവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗ് വഴി മോസ്കോയിലേക്ക് അയയ്ക്കും.
