അച്ഛന്റെയും മുത്തശ്ശിയുടേയും ഘാതകരോട് ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി

സിംഗപൂര്‍: രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും കൊലപാതകികളോട് താനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി. തങ്ങളെ അച്ഛന്റെയും മുത്തശ്ശിയുടേയും മരണം തങ്ങളെ അലട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ ഐഐഎം അലുമിനി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മനസ്സ് തുറന്നത്.

അച്ഛന്റെ മരണത്തിന് കാരണക്കാരനായ എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ മരിച്ചപ്പോള്‍ രണ്ട് തരം വികാരങ്ങളാണ് എനിക്കുണ്ടായത്. എന്തിനാണ് ഇത്രയധികം ക്രൂരത കാണിച്ചത്. അപ്പോള്‍ പ്രഭാകരന്റെ കുട്ടികളെ ഓര്‍ത്തു വേദന തോന്നി. ആ വേദന എന്താണെന്ന് മറ്റാരേക്കാളും തനിക്കറിയാമെന്നും രാഹുല്‍ പറഞ്ഞു.

ആക്രമണങ്ങള്‍ക്കിറങ്ങുന്നവര്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. ഇരയാക്കപ്പെടുന്നത് ഒരു മനുഷ്യനാണ്. അതിനെ തുടര്‍ന്ന് ഒരു കുടുംബം അനാഥമാക്കപ്പെട്ടേക്കാം. അതിനാല്‍ അക്രമങ്ങള്‍ എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ജനങ്ങളെ വെറുക്കാന്‍ ബുദ്ധിമുട്ടാണെന്നും രാഹുല്‍ സൂചിപ്പിച്ചു.

മുന്‍പ്രധാനമന്ത്രിയുടെ മകനെന്നോ കൊച്ചുമകന്‍ എന്നോ പരിഗണന ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ചില പരിഗണനകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ താനൊരു ബുദ്ധിമുട്ടിനും നേരിട്ടിട്ടില്ലെന്ന് പറായാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *