തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു നല്‍കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായുളള ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. പിണറായി വിജയനും കൊടിയേരിയും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. വി എസ് അച്ചുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാറിനെ താഴെ ഇറക്കാമെന്നും ബിജു യോഗത്തില്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്ദ്യോഗസ്ഥനായ എസ് പി സുകേശന്‍ ആവശ്യപ്പെട്ടതായും ബിജുപറയുന്നു. നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാറിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നുണ്ട്. ബാര്‍കോഴ കേസ്സുമായി ബന്ധപ്പെട്ട് ബിജു രമേശ് വിജിലന്‍സിന് നല്‍കിയ സി ഡി യിലാണ് ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയുളളത്. ഇതിലെ സംഭാഷണങ്ങളുടെ അടിയ്ഥാനത്തിലാണ് എസ് പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
