മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിന് സ്വീകരണം നല്‍കി

മലപ്പുറം : മഹിളാ കോണ്‍ഗ്രസുകാര്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകരാകണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ലതികാ സുഭാഷിന് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായി പങ്കാളികളാകണമെന്നും

എന്നാല്‍ മാത്രമേ മഹിളാ കോണ്‍ഗ്രസിന് ജനകീയ മുഖം കൈവരുകയുള്ളുവെന്നും അവര്‍് തുടര്‍ന്നു പറഞ്ഞു. എ ഐ സി സി അംഗങ്ങളായി നിയമിച്ച അഡ്വ. ഫാത്തിമ റോഷ്‌ന, ഡോ. ഹരിപ്രിയ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. തെരുവോരം ഡസ്റ്റിറ്റിയൂട്ട് കെയറിന്റെ മികച്ച പൊതു പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഇന്ദിരാഭായി ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു.

അഡ്വ. ഫാത്തിമ റോഷ്‌ന അധ്യക്ഷത വഹിച്ചു. വി. എ കരീം, ഡോ. ഹരിപ്രിയ, ഫാത്തിമാബീവി, അഡ്വ. ബീന ജോസഫ്, പത്മിനി ഗോപിനാഥ്, ഇന്ദിരാഭായി ടീച്ചര്‍, അനിതാ കിഷോര്‍, ഷെറീന ഇക്ബാല്‍, ഗീത, സക്കീന, പുഷ്പ, ഷക്കീല, അഡ്വ. സഫിയ, പ്രസന്നകുമാരി ടീച്ചര്‍, സുലൈഖ, വനജ ടീച്ചര്‍, മൈമുന, ശോഭനാഗോപി, രാജി, അനിത എന്നിവര്‍ സംസാരിച്ചു. ആലിപ്പറ്റ ജമീല സ്വാഗതവും ശോഭനാഗോപി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *