മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക ജാഥ ഇന്ന് അവസാനിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ആദിവാസി മേഖലയിലെ വിവാദമായ പട്ടയ വിതരണം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബി.ജെ.പി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ കഴിഞ്ഞ ദിവസമാണ് മുംബൈയിലത്തെിയത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിെന്റ നിര്‍ദേശ പ്രകാരം സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന് താണെയില്‍ എത്തിയാണ് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം സെക്രേട്ടറിയറ്റില്‍ സമരക്കാരുടെ അഞ്ച് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. അഖിലേന്ത്യ കിസാന്‍ സഭയാണ് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത്. നേതാക്കളുമായി ഗിരീഷ് മഹാജന് പ്രാഥമിക ചര്‍ച്ച നടത്തി.
ശനിയാഴ്ച രാത്രി മുളുണ്ടിലെത്തിയ ജാഥ ഞായറാഴ്ച രാത്രിയോടെയാണ് സയണിലെ സോമയ്യ മൈതാനത്ത് എത്തിയത്. സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ സ്വീകരിക്കപ്പെടുമെന്നുമാണ് കിസാന്‍ സഭ നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
നഗരത്തിലേക്ക് കടന്ന ജാഥക്ക് വന്‍ സ്വീകരണമാണ് ഞായറാഴ്ച ലഭിച്ചത്. സമരക്കാരെ ആനയിക്കാന്‍ ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ പോയിരുന്നു. കര്‍ഷകരുടെ വിഷയത്തില്‍ അവര്‍ക്കൊപ്പമാണ് ശിവസേനയെന്ന് ആദിത്യ പറഞ്ഞു. എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദും പിന്തുണ അറിയിച്ചെത്തിയിരുന്നു. പ്രകാശ് അംബേദ്കറുടെ ഭാരിപ്പ ബഹുജന്‍ മഹാസംഘ് അടക്കമുള്ള ദലിത് സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും പൂവിതറിയും പടക്കംപൊട്ടിച്ചുമാണ് കര്‍ഷകരെ വരവേറ്റത്.
തിങ്കളാഴ്ച കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങാന്‍ നഗരവാസികളോട് കിസാന്‍ സഭ നേതാക്കള്‍ അഭ്യര്‍ഥിച്ചു. 30,000 പേരുമായി തുടങ്ങിയ കാല്‍നട ജാഥയുടെ അംഗബലം മുംൈബ എത്തിയതോടെ അരലക്ഷം കവിഞ്ഞു. കൊടുംവെയില്‍ അവഗണിച്ചാണ് വയോധികരും സ്ത്രീകളും കുട്ടികളും അടങ്ങിയ കര്‍ഷക സംഘത്തിെന്റ വരവ്. നിരത്തിനരികില്‍ പാചകം ചെയ്ത് ഭക്ഷിച്ചും തെരുവില്‍ കിടന്നുറങ്ങിയും പുഴകളില്‍ കുളിച്ചും കിണറുകളില്‍നിന്ന് കുടിവെള്ളം ശേഖരിച്ചുമായിരുന്നു യാത്ര. കര്‍ഷക കടം എഴുതിത്തള്ളുക, വനംവകുപ്പ് ആദിവാസികളില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുക,വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.
