ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ കൊലപാതക ഗൂഢാലോചനക്ക്​ കേസെടുക്കണം​ -ജയരാജന്‍

കണ്ണൂര്‍: തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനക്കും കേസ് എടുക്കണമെന്ന് സി.പി.എം ജില്ലാ ​െസക്രട്ടറി പി.ജയരാജന്‍.

തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ നാല്​ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്താന്‍ ഈ സംഘം ശ്രമിച്ചത്. പിടിയിലായ പ്രതികള്‍ കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. ബസ്സ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും വക വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അക്രമസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ മടങ്ങുകയായിരുന്നു എന്നാണ് മൊഴി.

സംഘം ലക്ഷ്യമിട്ട രതീഷ് കീഴറ്റൂര്‍ വയല്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ സഹോദരനാണ്. നാഷണല്‍ ഹൈവേ ബൈപ്പാസിനെതിരെയാണ്​ കീഴാറ്റൂര്‍ വയല്‍ സമരം. ഇൗ സമരത്തിനെതിരെ സി.പി.എം ജനങ്ങളെ അണിനിരത്തിവരികയാണ്. സി.പി.എമ്മി​​െന്‍റ ഫലമായി നാഷണല്‍ ഹൈവേ ബൈപ്പാസിനായി 60 ഭൂ ഉടമകളില്‍ 56 പേരും സ്ഥലം വിട്ടു കൊടുക്കാന്‍ സമ്മതപത്രവും നല്‍കിയിട്ടുണ്ട്​. ഇതിനിടയിലാണ് സംഘപരിവാരത്തിന്‍റെ ഭാഗമായ യുവമോര്‍ച്ച കീഴാറ്റൂര്‍ സമരത്തിന് വീര്യം പകരാന്‍ എത്തിയതെന്ന്​ ജയരാജന്‍ ആരോപിച്ചു.

നാടാകെ വികസനത്തിന് കൊതിക്കുമ്ബോള്‍ വികസന വിരുദ്ധരുടെ പക്ഷം നിന്ന് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. എന്നാല്‍ ജനങ്ങളില്‍ നിന്ന് സമരക്കാര്‍ ഒറ്റപ്പെടുന്നു എന്ന് മനസ്സിലാക്കിയ ആര്‍.എസ്.എസ് നേതൃത്വം ഇരട്ടക്കൊലപാതകം നടത്തി സഹതാപം പിടിച്ചു പറ്റാനാണ്​ ശ്രമിച്ചത്​. പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘപരിവാര്‍ ബന്ധമില്ലെന്ന് പ്രസ്തവനയിറക്കി കൈകഴുകയാണ്. എന്നാല്‍ പിടിയിലായ രാകേഷ് ബജ്റംഗദള്‍ പയ്യന്നൂര്‍ ജില്ലാ സമ്ബര്‍ക്ക പ്രമുഖ് ആണ്. ജയന്‍ ഉള്‍പ്പെടെ മറ്റെല്ലാവരും ഒ.ടി.സി കഴിഞ്ഞ ആര്‍.എസ്.എസ്സിന്‍റെ അധികാരികളാണ്. ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത് ഭക്തിയോടെയാണെങ്കില്‍ ആര്‍.എസ്.എസ്സുകാര്‍ അവിടെ എത്തുന്നത് കത്തിയടക്കമുള്ള മാരകായുധങ്ങളുമായി ആണെന്ന് തൃച്ഛബരം ക്ഷേത്രത്തിലെ അക്രമം തെളിയിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *