ചോരകുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു

മംഗളൂരു: പ്രസവിച്ച്‌ പന്ത്രണ്ടാം നാള്‍ യുവതി ചോരക്കുഞ്ഞിനെ മണ്ണെണ്ണ ഒഴിച്ച്‌ ചുട്ടുകൊന്നു. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞ് ബന്ധുക്കളുടെ അവഗണനയില്‍ മനംനൊന്താണ് യുവതി ക്രൂരത കൃത്യം നടത്തിയതെന്നാണ് വിവരം. ഭട്കല്‍ വെങ്കടപുരില്‍ മത്സ്യത്തൊഴിലാളി ഗോപാലിന്‍റെ ഭാര്യ യശോദയെ (27) സംഭവവുമായി ബന്ധപ്പെട്ട് ഭട്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു വര്‍ഷം മുമ്ബായിരുന്നു യശോദയുടെ വിവാഹം. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ് ഭര്‍തൃവീട്ടുകാര്‍ വീട്ടുകാര്‍ ആശുപത്രിയില്‍ ചെന്നില്ല. വീട്ടിലെത്തിയപ്പോള്‍ സ്വന്തം രക്ഷിതാക്കളും അവഗണിച്ചു. തീപ്പിടിച്ച്‌ പിടഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് യശോദയുടെ സഹോദരന്‍ എടുത്ത് മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോപാല മീന്‍പിടിക്കാന്‍ പോയ വേളയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *