തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്നു മുഖ്യമന്തി പിണറായി വിജയന്‍ നിയമസഭയില്‍. മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നില്ല.
സംസ്ഥാനത്ത് ഇടതു തീവ്രവാദം വര്‍ധിച്ചു വരുന്നില്ല. എന്നാല്‍ ആദിവാസി മേഖലയില്‍ ഇടതു തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ജില്ലകളിലെ വന മേഖലകളില്‍ ഇടതു തീവ്രവാദമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മേഖലകളിലെ സിവില്‍പോലീസിലേക്ക് 75 വനവാസി യുവതി യുവാക്കളെ നിയമിക്കും.
തീവ്രവാദം ഫലപ്രദമായി നേരിടുന്നതിനും നിരീക്ഷിക്കുന്നതിനും യൂണിഫൈഡ് കമാന്‍ഡ് രൂപീകരിക്കും. പോലീസുദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിശീലനം നല്‍കും. മാവോയിസ്‌റുകള്‍ക്കായി പുനരധിവസ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇടതു തീവ്രവാദ സംഘടനകളെ സഹായിക്കുന്നത് മത തീവ്രവാദ സംഘടനകളെന്ന് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പറഞ്ഞു.
