മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. കോമഡിയില്‍ കഴിവ് പ്രകടിപ്പിക്കുന്ന എല്ലാവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. മാത്രമല്ല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അംഗവൈകല്യം സംഭവിച്ചവരെയെയുമെല്ലാം പങ്കെടുപ്പിക്കുകയും ചെറിയ സാഹായങ്ങളിലൂടെ അവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യുന്ന പരിപാടി ജനപ്രിയമായിരിക്കുകയാണ്.
സാധാരണ കോമഡി വേദികളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങളാണ് കോമഡി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. അതില്‍ ചെറുപ്രായത്തില്‍ തന്നെ കഴിവ് തെളിയിച്ച കുഞ്ഞു മിടുക്കന്മാരും മിടുക്കികളുമുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും ഒരു കൊച്ചുമിടുക്കി കോമഡി ഉത്സവത്തിന്റെ വേദിയിലെത്തി അത്ഭുതമായി മാറിയിരിക്കുകയാണ്.
കോമഡി ഉത്സവം
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് കോമഡി ഉത്സവം എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. സാധാരണക്കാരുടെ വികാരങ്ങളെ മാനിക്കുന്നു എന്നതിനാല്‍ പരിപാടി സൂപ്പര്‍ ഹിറ്റാണ്. ജനപ്രിയ പരിപാടിയായി മാറി കൊണ്ടിരിക്കുന്ന കോമഡി ഉത്സവത്തില്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നുമൊരു കൊച്ചു മിടുക്കി എത്തിയിരുന്നു. മിമിക്രിയുമായിട്ടായിരുന്നു കലാകാരിയുടെ വരവ്.
അന്നാ ഫാത്തിമ
വയനാട് മേപ്പാടി സ്വദേശിനി അന്നാ ഫാത്തിമ എന്ന ആറ് വയസുകാരിയാണ് മിമിക്രിയില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകയായ ഹന്ന പരിപാടി കണ്ട് അതില്‍ നിന്നും പ്രചോദനം ഉള്കൊണ്ടായിരുന്നു മിമിക്രി പഠിച്ചത്. നിരവധി പ്രമുഖരെ വേദിയില്‍ മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ അന്നയ്ക്ക് കഴിഞ്ഞിരുന്നു.
