ധനകാര്യ കമീഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനകാര്യ കമീഷന്‍ ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നികുതി വരുമാനമെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ അധികാര ഭാരം കെട്ടിവെച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുമുള്ള സാമ്ബത്തിക പ്രതിസന്ധിയുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍ വിശദീകരിച്ചു. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *