പത്തനംതിട്:ട മാനവ സംസ്കാരത്തിന്റെ നിലനില്‍പ്പിന് തണ്ണീര്‍ത്തട സംരക്ഷണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിര ജീവനോപാധി എന്ന വിഷയത്തില്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സിസ്റ്റെഡ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് നമുക്ക് ആവശ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സിസ്റ്റെഡ് ഡയറക്ടര്‍ ഡോ.അജിത്പ്രഭു പറഞ്ഞു. സി.ഡബ്ല്യു.ആര്.ഡി.എം ശാസ്ത്രജ്ഞന് ഡോ.ജോര്‍ജ് എബി, ഡോ.തോമസ് മാത്യു, പ്രോഗ്രാം കണ്‍വീനര്‍ പെന്‍ ജി.ദാസ്, സിസ്റ്റെഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ലക്ഷ്മിയമ്മ എന്നിവര്‍ സംസാരിച്ചു
