നിവേദനം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍  പരിഹരിക്കുന്നതിനായി മലപ്പുറം എം എല്‍ എ പി ഉബൈദുളള മുഖാന്തിരമാണ് മലപ്പുറം ജില്ലാ സഹകരണ ആശുപത്രി എംപ്ലോയീസ് യൂണിയന്‍ നേതാക്കളായ പി അബ്ദുല്‍ മജീദ് , ഷിഹാബ് ആമിയന്‍, അഷ്‌റഫ് ബാബു ഇല്ലത്തൊടി, ഷംന മുസ്ഥഫ, സുശീല ബാബുരാജ് എന്നിവര്‍ നിവേദനം നല്‍കിയത്. സഹകരണ ആശുപത്രി  ജീവനക്കാര്‍ക്ക്  01-01-2008 ലും ശേഷം 01-01-2013 ലുമാണ് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌ക്കരണം എന്ന മാനദണ്ഡം നടപ്പിലാക്കാത്തതിനാല്‍ മൂന്ന് പരിഷ്‌ക്കരണം നടപ്പിലാക്കേണ്ട സമയത്തിനുളളില്‍ രണ്ട് പരിഷ്‌ക്കരണം മാത്രമാണ് നടപ്പിലാക്കിയിട്ടുളളത്. ഇത് ശമ്പള സ്‌കെയിലിലും ഇന്‍ക്രിമെന്റ് നിരക്കുകളിലും അനുപാതിക വര്‍ദ്ധനവുണ്ടാക്കുന്നതിന് തടസ്സമായിട്ടുണ്ട്. 01-01-2013 മുതല്‍ പരിഷ്‌ക്കരിച്ച് കൊണ്ട് 01-10-2015 ന് പുറത്തിറങ്ങിയ ഉത്തരവനുസരിച്ച് പല തസ്തികകളിലും നിലവില്‍ വാങ്ങികൊണ്ടിരിക്കുന്ന ശമ്പളത്തെക്കാള്‍ കുറവായിട്ടാണ് ലഭിക്കുന്നത്. ഈ അപാകതകള്‍ എല്ലാം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സഹകരണ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *