കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. റെഡ്ഡീസ് ഫൗേഷന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന ചിരാത് 2016 പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 12ന് രാവിലെ 11ന് നടക്കും. വിഭിന്നശേഷി പുലര്‍ത്തുന്ന അന്ധര്‍, ബധിരര്‍, വികലാംഗര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയ വിഭാഗക്കാരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതിന് ഇവര്‍ക്ക് അനുഗുണമായ തൊഴില്‍ പരിശീലനവും തൊഴിലും പ്രദാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അധ്യക്ഷനായിരിക്കും. ഡോ. റെഡ്ഡീസ് ഫൗേഷന് അസി. മാനേജര്‍ കെ. എം. സന്ദീപ് പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വിവിധ സമിതി ഭാരവാഹികളും അംഗങ്ങളും സെക്രട്ടറി കെ. കെ. അബ്ദുള്‍ റഷീദ്, എറണാകുളം ശ്രീരാമകൃഷ്ണ സേവാശ്രമം സെക്രട്ടറി പി. കുട്ടികൃഷ്ണന് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
