ന്യൂഡല്‍ഹി: ഭഗവാന് ആണും പെണ്ണും വ്യത്യാസമുണ്ടോയെന്ന് സുപ്രീംകോടതി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന കേസില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജുരാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് നിയമിച്ചത്. ഭഗവാന് ആണ്‍പെണ്‍ ഭേദമില്ലെന്ന് ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ആത്മീയത പുരുഷന് മാത്രമോയെന്ന ചോദ്യവും ഉന്നയിച്ചു. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും ചേര്‍ന്നാണ് പൊതുതാത്പര്യ ഹര്‍ജി നല്കിയത്. ജസ്റ്റിസ് പി സി ഘോഷ്, എന്‍ വി രമണ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍ദിഷ്ട പ്രായപരിധിയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25,26അനുഛേദ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കരുതെന്നും പറയുന്നുണ്ടെന്നും സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്ന് കാട്ടി 2008ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയത്. ഇതിനെതിരായ നിലപാടായിരുന്നു യു ഡി എഫ് സര്‍ക്കാറിന്റേത്.
