കര്‍ണാടകയില്‍ ബി.ജെ.പിയുടേത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടേത് മികവാര്‍ന്ന പ്രകടനമെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ മര്യാദയും ലംഘിച്ചുവെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ചു.
5 വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എസ്.ഡി.പി.ഐ^പി.എഫ്.ഐ അടക്കമുള്ള രാജ്യദ്രോഹ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

കര്‍ണാടക ജനതയുടെ വിധി കോണ്‍ഗ്രസിന് എതിരാണ്. സര്‍ക്കാരിനെതിരായ ഈ വികാരം ഉയര്‍ത്തി കാട്ടിയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ട്ത്. 122 ല്‍ നിന്ന് 78 ആയി കോണ്‍ഗ്രസ് ചുരുങ്ങി. സര്‍ക്കാര്‍ ഉണ്ടാകാനുള്ള ഭൂരിപക്ഷം ആര്‍ക്കും ഉണ്ടായിരുന്നില്ല. ഏറ്റവും വലിയ കക്ഷി ഞങ്ങളാണ്. കര്‍ണാടക ജനത ബി.ജെ.പി അധികാരത്തില്‍ വരാനാണ് ആഗ്രഹിച്ചത്. അതിനാലാണ് തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *