പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; എഎസ്‌ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എഎസ്‌ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. കൊച്ചിയിലെ സിവില്‍ സര്‍വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച്‌ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെ പോക്സോ കേസെടുത്തത്.

ഒളിവില്‍ പോയ നാസര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി കോടതി തള്ളിയതോടെ പ്രതി കീഴടങ്ങിയേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *