കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്മാര്‍ -എ.കെ. ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്താകും. ചെങ്ങന്നൂരിലേത് കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താോണ്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്‍റെ അഹങ്കാരത്തിന് ചെങ്ങന്നൂരിലെ തോല്‍വിയോടെ പാഠമാകുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

ഇന്ധനവില നിയന്ത്രിക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാറിന്‍റെ നയം ഷൈലോക്കിന്‍റേതാണ്. കേന്ദ്രതീരുവ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാരും അധിക നികുതി വേണ്ടെന്ന് വെച്ച്‌ സാധാരണക്കാരെ സഹായിക്കണം. ചക്കിക്കൊത്ത ചങ്കരനെപ്പോലെ ആണ് കേന്ദ്രവും സംസ്ഥാനവും. രണ്ടു പേര്‍ക്കും ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും. നരേന്ദ്ര മോദി ഷൈലോക്കിനേ പോലെ എന്നും ഇന്ധന വിലയിലൂടെ സാധാരണക്കാരനെ കൊള്ളയടിക്കുന്നുവെന്നും ആന്‍റണി ആരോപിച്ചു.

നിപ വൈറസ് ബാധക്കെതിരെ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്നും ആന്‍റണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *