റഷ്യയില്‍ ഇംഗ്ലണ്ടിനെ ഹാരി കെയ്ന്‍ നയിക്കും

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍ ആയിരിക്കുമെന്ന് അറിയിച്ച്‌ ഇംഗ്ലണ്ട് കോച്ച്‌ ഗാരെത് സൗത്ത്ഗേറ്റ്. ഹാരി കെയ്‌നിന്റെ വ്യക്തിപരമായ കഴിവുകളാണ് താരത്തെ ക്യാപ്റ്റന്‍ ആക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്ന് സൗത്ത്ഗേറ്റ് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ നാല് കളികള്‍ താരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആയിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 23 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ ഹാരി കെയ്‌ന്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ ടോട്ടന്‍ഹാമിന്‌ വേണ്ടി 41 ഗോളുകള്‍ നേടിയ താരം മികച്ച ഫോമിലാണ്. ടുണീഷ്യയും പനാമയും ബെല്‍ജിയവും ഉള്ള ശക്തമായ ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ട്. 24കാരനായ ഹാരി കെയ്‌നിന്റെ ബൂട്ടുകളിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.

Leave a Reply

Your email address will not be published. Required fields are marked *