തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള കേരളാ കോണ്‍ഗ്രസ് (എം) ന്റെ തീരുമാനം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ വിജയത്തിന് തിളക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ചെങ്ങന്നൂരില്‍ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും ഈ തീരുമാനം മാറ്റൊലികള്‍ ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് അനുകൂലമായ തീരുമാനം എടുത്തതെന്നാണ് ഉപസമിതി യോഗത്തിന് ശേഷം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
