തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പ്; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നു 10 ല​ക്ഷം ധ​ന​സ​ഹാ​യം

തൂ​ത്തു​ക്കു​ടി: തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നു ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം ന​ല്‍​കും. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ല്‍ സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് വി​രു​ദ്ധ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 11 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ര്‍​ക്ക് വെ​ടി​വ​യ്പ്പി​ലും സം​ഘ​ര്‍​ഷ​ത്തി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് കോ​പ്പ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​നെ​തി​രാ​യ സ​മ​ര​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും വെ​ടി​വ​യ്പ്പി​ലും ക​ലാ​ശി​ച്ച​ത്. പ്ലാ​ന്‍റി​നെ​തി​രേ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​ക്ഷോ​ഭം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ക്കാ​ര്‍ തൂ​ത്തു​ക്കു​ടി ക​ള​ക്‌ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചോ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച​ത്തെ സം​ഘ​ര്‍ ഷ​ത്തി​നു തു​ട​ക്കം.

Leave a Reply

Your email address will not be published. Required fields are marked *