കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. നിപാ വൈറസ് ഇല്ലെന്ന് ഒരു വിഭാഗം പ്രകൃതി ചികിത്സകരും വൈറസിനെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് വഴിയെന്ന് ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാന്‍ കോഴിക്കോട്ടേയ്ക്കും പേരാമ്ബ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,
തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം
ഞാന്‍ കോഴിക്കോടേക്കും പേരാമ്ബ്രയിലേക്കും
മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ
കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ
അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു
