ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക്​ 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ ബാധിച്ച്‌​ മരിച്ച പേരാ​മ്ബ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭര്‍ത്താവ്​ സജീഷിന്​​ സര്‍ക്കാര്‍ ജോലി. രണ്ടു മക്കള്‍ക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. കുട്ടികള്‍ക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവര്‍ക്ക്​ മാസം പലിശ കിട്ടും വിധവും നിക്ഷേപിക്കാനാണ്​ തീരുമാനം. നിപ വൈറസ്​ ബാധിച്ച്‌​ മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക്​ അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നല്‍കും.

നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗ ബാധിതരുമായ ബന്ധപ്പെട്ടവര്‍ക്ക്​ മാത്രമാണ്​ നിലവില്‍ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്​. പേരാ​മ്ബ്ര കേന്ദ്രീകരിച്ചു മാത്രമാണ്​ രോഗം പടര്‍ന്നത്​. മറ്റ്​ സ്​ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്​ഥാന രഹിതമാ​െണന്നും ​െശെലജ പറഞ്ഞു.

എയിംസില്‍ നിന്നുള്ള വിദഗ്​ധ സംഘമെത്തി ഡോക്​ടര്‍മാര്‍ക്കും മറ്റ്​ ആരോഗയ പ്രവര്‍ത്തകര്‍ക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച്‌​ പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സര്‍ക്കാറിനോട്​ നന്ദിയുണ്ടെന്ന്​ ലിനിയു​െട ഭര്‍ത്താവ്​ സജീഷ്​. മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹം. അതിന്​ സര്‍ക്കാറി​​​​െന്‍റ സഹായം കൈത്താങ്ങാണെന്നും സജീഷ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *