ട്രംപ്-കിം കൂടിക്കാഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

വാഷിംഗ്ടണ്‍: ഉത്ത​​ര​​കൊ​​റി​​യ​​ന്‍ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ. ജൂ​​ണ്‍ 12നു ​​സിം​​ഗ​​പ്പൂ​​രി​​ലാണ് കൂടിക്കാഴ്ച ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നത്. ഉ​​ച്ച​​കോ​​ടി നീ​​ട്ടി​​വ​​യ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പോംപിയോ പറഞ്ഞത്.

കൂടിക്കാഴ്ച നടക്കുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളില്‍ പരസ്പര ധാരണയില്‍ ഇരു നേതാക്കളും എത്തുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പോംപിയോ പറഞ്ഞു.

കഴിഞ്ഞ ദിവസം ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് മൂ​​ണ്‍ ജേ ​​ഇ​​ന്നു​​മാ​​യി വൈ​​റ്റ്ഹൗ​​സി​​ല്‍ ച​​ര്‍​​ച്ച തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്‍പ് റി​​പ്പോ​​ര്‍​​ട്ട​​ര്‍​​മാ​​രു​​മാ​​യി സം​​സാ​​രി​​ക്കവേയാണ് കിമ്മുമായുള്ള ജൂണ്‍ 12ാം തീയതിയിലെ കൂടിക്കാഴ്ച നടക്കാന്‍ സാധ്യതയില്ലെന്ന തരത്തില്‍ ട്രംപ് സംസാരിച്ചത്. ആ​​ണ​​വ നി​​ര്‍​​വ്യാ​​പ​​ന​​ത്തി​​ന് ഉ​​ത്ത​​ര​​കൊ​​റി​​യ സ​​മ്മ​​തി​​ച്ചാ​​ലേ ഉ​​ച്ച​​കോ​​ടി സാ​​ധ്യ​​മാ​​വു​​ക​​യു​​ള്ളു​​വെ​​ന്ന മു​​ന്‍​​നി​​ല​​പാ​​ടാണ് ട്രം​​പ് ആ​​വ​​ര്‍​​ത്തി​​ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *