സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി

കൊച്ചി: ശരിയായ സ്വത്ത്​ വിവരം വെളിപ്പെടുത്താതെ സത്യവാങ്​മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത്​ സ്ഥാനാര്‍ഥി സജി ചെറിയാ​​െന്‍റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹരജി. ​സ്വത്ത്​ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച്‌​ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്​ ഹരജി നല്‍കിയത്​.

സര്‍വിസ് സഹകരണ ബാങ്കി​​െന്‍റ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള സ്വത്ത്​ വിവരത്തില്‍ വെളിപ്പെടുത്തിയ സജി ചെറിയാന്‍ ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഒാഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന്​ ഹരജിയില്‍ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ്​ ഒാഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാ​​െന്‍റ പത്രിക സ്വീകരിക്കുകയും ചെയ്​തു. ഇൗ സാഹചര്യത്തില്‍ സജി ചെറിയാ​​െന്‍റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്ന്​ പ്രഖ്യാപിക്കണമെന്നും തള്ളാന്‍ നിര്‍ദേശിക്കണമെന്ന​ുമാവശ്യപ്പെട്ടാണ്​ ഹരജി.

Leave a Reply

Your email address will not be published. Required fields are marked *