പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാല്‍ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാല്‍ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്ബോള്‍ അതിനെ വകവരുത്തുന്നതിന് മുമ്ബ് അല്‍പം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും… കാരണം നിങ്ങളുടെ ജീവന്‍ കാക്കുന്ന പാല്‍ തരാന്‍ ശേഷിയുള്ള ജന്തുവാണ് പാറ്റയെന്ന് എത്ര പേര്‍ക്കറിയാം…ചുമ്മാ പറയുന്നതല്ല…പശുവിന്‍ പാലിനേക്കാള്‍ പോഷകസമ്ബുഷ്ടമാണ് പാറ്റകളുടെ പാലെന്നാണ് ഏറ്റവും പുതിയ പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ പാലിന് നിങ്ങളെ സുന്ദരന്മാരും സുന്ദരിമാരുമാക്കുന്നതിനുള്ള കഴിവുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പാറ്റപ്പാല്‍ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയുന്നത് നന്നായിരിക്കും.
വളരെയേറെ പോഷകസമ്ബുഷ്ടമായ പാലാണ് പാറ്റകള്‍ക്കുള്ളതെന്നാണ് പുതിയ ഗവേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. പസിഫിക്ക് ബീറ്റില്‍ ക്രോക്കോച്ചിലാണ് ഇത്തരം ഗുണമേന്മയേറിയ പാല്‍ കണ്ടെത്തിയിരിക്കുന്നത്. അവയുടെ കുട്ടികള്‍ക്ക് കഴിക്കാന്‍ വേണ്ടിയാണിത് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇവ മനുഷ്യര്‍ക്കും ഗുണകരമാണെന്നാണ് ഗവേഷണത്തിലൂടെ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ന്യൂട്രിയന്റുകളുടെ ഒരു പവര്‍ഹൗസാണ് ഈ പാലെന്ന് ജേര്‍ണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം എടുത്ത് കാട്ടുന്നു.
പശുവിന്റെ പാലിലുള്ളതിനേക്കാള്‍ നാലിരട്ടി പ്രോട്ടീനാണ് പാറ്റപ്പാലിലുള്ളത്. എരുമയുടെ പാലിലുള്ളതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും ഇതിലുണ്ട്. ഇതിന് പുറമെ മനുഷ്യശരീരത്തില്‍ കോശവളര്‍ച്ച ത്വരിതപ്പെടുത്താന്‍ അത്യാവശ്യമായ അമിനോ ആസിഡുകള്‍, ശരീരത്തെ ആരോഗ്യകരമായി നിര്‍ത്തുന്ന കൊഴുപ്പ്, ഊര്‍ജമേകുന്ന പഞ്ചസാര തുടങ്ങിയവ പാറ്റപ്പാലില്‍ സുലഭമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പാറ്റപ്പാല്‍ ഒരു സമീകൃതാഹാരമാണെന്നാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയവരില്‍ പ്രമുഖനായ സഞ്ചാരി ബാനര്‍ജി വെളിപ്പെടുത്തുന്നത്.
പാറ്റയില്‍ നിന്നും പാല്‍ ശേഖരിക്കുകയെന്നതാണ് ഏറ്റവും ദുര്‍ഘടമായ കാര്യം. ഇവ ഉപയോഗിച്ച് ഗുളിക നിര്‍മ്മിക്കുന്ന രീതിയും ആലോചിച്ച് വരുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ഗുളിക നിര്‍മ്മിക്കുന്നതിന് 100 പാറ്റകളുടെയെങ്കിലും പാല്‍ എടുക്കേണ്ടി വരും. പാറ്റപ്പാല്‍ പോഷസമ്ബുഷ്ടമാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും അതില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ പാറ്റപ്പാലിനെ അത്ഭുതകരമായ പാലെന്നൊന്നും വിളിക്കാനാവില്ലെന്നാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടറായ ഷായന്‍ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നത്.
