സുനന്ദ പുഷ്​കര്‍ കേസ്​: വാദം കേള്‍ക്കല്‍ 28ലേക്ക്​ മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കര്‍ കേസ്​ വാദം കേള്‍ക്കല്‍ മെയ്​ 28ലേക്ക്​ മാറ്റിവെച്ചു. അഡീഷനല്‍ ചീഫ്​ മെട്രോ പൊളിറ്റന്‍ മജിസ്​ട്രേറ്റ്​ സമര്‍ വിശാലി​​െന്‍റ മുമ്ബാകെ ഇനി വാദം കേള്‍ക്കും. നിലവില്‍ മെട്രോ പൊളിറ്റന്‍ മജിസ്​ട്രേറ്റ്​ ധര്‍മേന്ദ്ര സിങ്​ മുമ്ബാകെയായിരുന്നു കേസ്​. മെയ്​ 14നാണ്​ കേസില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്​.

സുനന്ദ ആത്​മഹത്യ ചെയ്​തതാണെന്നാണ്​ പൊലീസ്​ നിഗമനം. ആത്​മഹത്യക്ക്​ ​േപ്രരിപ്പിക്കും ഭാര്യയെ പീഡിപ്പിച്ചുവെന്നതാണ്​ തരൂരിനെതിരെയുള്ള കേസ്​. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498(a)(ഗാര്‍ഹീക പീഡനം),306(ആത്​മഹത്യ പ്രേരണ) വകുപ്പുകളാണ്​ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്​.

പത്ത്​ വര്‍ഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്​. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ്​ സുനന്ദ പുഷ്​കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *