അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി; ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരെ ഷോളയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അട്ടപ്പാടി ആനക്കട്ടിയിലെ പെണ്‍കുട്ടിയാണ് അഞ്ച് ദിവസം വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ പീഡനത്തിനിരയായത്. ഈ മാസം 19ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.

പുതൂര്‍ ഊരിലെ ഉത്സവത്തിന് പോവാനെന്ന പേരില്‍ ഇരുപത് വയസുകാരിയായ യുവതിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടു പോയത്.

22ന് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ അട്ടപ്പാടിയില്‍ നിന്ന് തന്നെ കണ്ടെത്തിയത്. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഢനത്തിനിരയായതായി തെളിഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *