തത്സമയ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സുന്ദരാ എന്ന് വിളിച്ച അവതാരകയെ സസ്‌പെന്‍ഡ് ചെയ്‌തു. കുവൈറ്റ് ടിവി വാര്‍ത്ത ചാനലിലെ അവതാരക ബാസിമ അല്‍ ഷാമറിനെയാണ് കുവൈറ്റ് വാര്‍ത്താ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്‌തത്. മുനിസിപ്പില്‍ തിരഞ്ഞെടുപ്പിന്റെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.
റിപ്പോര്‍ട്ടിങ്ങിന് തയാറാകുന്ന റിപ്പോര്‍ട്ടറോട് നിങ്ങള്‍ കൂടുതല്‍ ഒരുങ്ങേണ്ട, സുന്ദരനാണെന്ന കമന്റാണ് അവതാരക പാസാക്കിയത്.ചില പാര്‍ലമെന്റ് അംഗങ്ങള്‍ ദേശീയ ചാനലിന് ഇത്തരം കുട്ടിക്കളികള്‍ നല്ലതല്ലെന്നും മറ്റും ട്വീറ്റ് ചെയ്തു. ഇക്കാരണത്താലാണ് മന്ത്രാലയം അവതാരകയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരെങ്കിലും ശിരോവസ്ത്രം ശരിയാക്കുന്നത് കണ്ടാല്‍ നിങ്ങള്‍ സുന്ദരനാ എന്ന് പറയുന്നതൊരു പ്രാദേശിക രീതിയാണെന്നുമാണ് അവതാരകയുടെ വാദം.
