പത്തനംതിട്ട: മാസപൂജ വേളയില്‍ ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തുന്നതിനും ചെലവുകള്‍ക്കാവശ്യമായ 40 ലക്ഷം രൂപ അനുവദിക്കുന്നതിനും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പ്രത്യേക ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന സമയങ്ങളില്‍ ഇവിടെ ശുചീകരണത്തിന് പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഈ കാലയളവിലെ വൃത്തിയില്ലായ്മയെ സംബന്ധിച്ച് തീര്‍ഥാടകരുടെ നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഓരോ മാസവും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 120 ജോലിക്കാരെ ശുചീകരണത്തിനായി നിയോഗിക്കണമെന്നാണ് കളക്ടറുടെ ശുപാര്‍ശ
